Headlines

തകര്‍പ്പന്‍ ഓഫറുമായി എയര്‍സെല്‍

Posted by Unknown | Thursday 30 May 2013 | Posted in , ,





എയര്‍സെല്‍ ഉപയോഗ്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി വരുന്നു. ഇനി മുതല്‍ എയര്‍സെല്‍ റീച്ചാര്‍ജ് ചെയ്യാം ഫേസ്ബുക്ക് വഴി. വളരെ വ്യത്യസ്ഥമായ ഓഫര്‍ തന്നെയാണ് എയര്‍സെല്‍ കാഴ്ച്ച വച്ചിരിക്കുന്നത്. എന്തായാലും ഇനി റീച്ചാര്‍ജ് ചെയ്യാന്‍ നെട്ടോട്ടം ഓടണ്ട ആവശ്യമില്ല.

എയര്‍സെല്‍ റീച്ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ ചെയ്യേണ്ടത് 4 കാര്യങ്ങള്‍ മാത്രം. ആദ്യം എയര്‍സെല്‍ ഫേസ്ബുക്കില്‍ ഒരു അകൗണ്ട് തുടങ്ങുക. അതില്‍ റീച്ചാര്‍ജ് ബട്ടണ്‍ ഉണ്ടാക്കും അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍കായി ഒരു പേജുവരും. ആ പേജില്‍ എല്ലാതരം റീച്ചാര്‍ജ് ചെയ്യാനുള്ള ഓഫറുകളും കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും ഒരു പേജുവരും. അതില്‍ നിങ്ങളുടെ ,ഫോണ്‍ നംമ്പര്‍ രേഖപ്പെടുത്തുക. പിന്നീട്ട് വരുന്ന പേജില്‍ എത് തരത്തിലാണ് പണം (ഡെബിറ്റ് കാര്‍ഡ്,ക്രഡിറ്റ് കാര്‍ഡ് എന്നിവയാണോ) നല്‍ക്കുക എന്ന് കാണിക്കണം. ഒടുവില്‍ ക്ലിക്ക് ചെയ്യ്ത് അവസാനിപ്പിക്കാവുന്നതാണ്.

ഫേസ്ബുക്കിന്റെ സഹായത്തോടെ ഏതു സമയത്തും റീച്ചാര്‍ജ് ചെയുവാന്‍ കഴിയുന്ന ഈ ഓഫര്‍ എയര്‍സെല്‍ ഉപയോഗ്താക്കള്‍ക്ക് ആശ്വാസമാക്കും. ഈ പുതിയ സംരംഭം വന്‍വിജയകരമാക്കുമെന്ന പ്രതീക്ഷയിലാണ് എയര്‍സെല്‍

Read More......................

ജൂണ്‍ 15 വരെ ലോഡ്‌ഷെഡിങ് തുടരും

Posted by Unknown | | Posted in ,




തിരുവനന്തപുരം: ജൂണ്‍ 15 വരെ ഒന്നര മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരാമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമാണ് ലോഡ്‌ഷെഡിങ്. വൈദ്യതി ബോര്‍ഡ് ജൂണ്‍ 30വരെ ലോഡ്‌ഷെഡിങ് നീട്ടണമെന്ന ആവശ്യം മുന്നോട്ട വച്ചിരുന്നു. ഇത് പരിഗണിച്ചു കൊണ്ടാണ് റഗുലേറ്ററി കമ്മീഷന്‍ ലോഡ്‌ഷെഡിങ് നീട്ടിയത്.
നല്ല മഴ കിട്ടിയാലും അടുത്തമാസം വരെ ലോഡ്‌ഷെഡിങ് തുടരാം എന്നു തന്നെയാണ് റഗുലേറ്ററി കമ്മീഷന്റെ തീരുമാനം.

നേരത്തെ മെയ് 31 വരെയായിരുന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇത് 30 വരെ നീട്ടണമെന്നായിരുന്നു വൈദ്യുതി ഡോര്‍ഡിന്റെ ആവശ്യം. അണക്കെട്ടുകളുടെ ജലനിരപ്പ് മെച്ചപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ബോര്‍ഡ് ലോഡ്‌ഷെഡിങ് ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചു കൊണ്ടാണ് മെയ് 31 വരെ എന്നുള്ളത് ജൂണ്‍ 15 വരെ എന്നാക്കി നീട്ടിയത്.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് വൈദ്യതി ഉപഭോഗം കുറയ്ക്കാന്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ദീപാലങ്കാരങ്ങള്‍ നിയന്ത്രിക്കുകയും വ്യവസായങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തിയും സര്‍ക്കാര്‍ നടപടികള്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ശ്രമിച്ചു.

Read More ............

Newsat8

Labels

Labels

Video

teaser

mediabar

Powered by Blogger.

Search This Blog