Headlines
Published On:Thursday 30 May 2013
Posted by Unknown

ജൂണ്‍ 15 വരെ ലോഡ്‌ഷെഡിങ് തുടരും




തിരുവനന്തപുരം: ജൂണ്‍ 15 വരെ ഒന്നര മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരാമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമാണ് ലോഡ്‌ഷെഡിങ്. വൈദ്യതി ബോര്‍ഡ് ജൂണ്‍ 30വരെ ലോഡ്‌ഷെഡിങ് നീട്ടണമെന്ന ആവശ്യം മുന്നോട്ട വച്ചിരുന്നു. ഇത് പരിഗണിച്ചു കൊണ്ടാണ് റഗുലേറ്ററി കമ്മീഷന്‍ ലോഡ്‌ഷെഡിങ് നീട്ടിയത്.
നല്ല മഴ കിട്ടിയാലും അടുത്തമാസം വരെ ലോഡ്‌ഷെഡിങ് തുടരാം എന്നു തന്നെയാണ് റഗുലേറ്ററി കമ്മീഷന്റെ തീരുമാനം.

നേരത്തെ മെയ് 31 വരെയായിരുന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇത് 30 വരെ നീട്ടണമെന്നായിരുന്നു വൈദ്യുതി ഡോര്‍ഡിന്റെ ആവശ്യം. അണക്കെട്ടുകളുടെ ജലനിരപ്പ് മെച്ചപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ബോര്‍ഡ് ലോഡ്‌ഷെഡിങ് ദിവസം നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചു കൊണ്ടാണ് മെയ് 31 വരെ എന്നുള്ളത് ജൂണ്‍ 15 വരെ എന്നാക്കി നീട്ടിയത്.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് വൈദ്യതി ഉപഭോഗം കുറയ്ക്കാന്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ദീപാലങ്കാരങ്ങള്‍ നിയന്ത്രിക്കുകയും വ്യവസായങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തിയും സര്‍ക്കാര്‍ നടപടികള്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ശ്രമിച്ചു.

Read More ............

About the Author

Posted by Unknown on 19:27. Filed under , . You can follow any responses to this entry through the RSS 2.0. Feel free to leave a response

By Unknown on 19:27. Filed under , . Follow any responses to the RSS 2.0. Leave a response

0 comments for "ജൂണ്‍ 15 വരെ ലോഡ്‌ഷെഡിങ് തുടരും "

Leave a reply

Labels

Labels

Video

teaser

mediabar

Powered by Blogger.

Search This Blog